പാലക്കാട്: പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു. കോൺഗ്രസ് വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയൻ പറഞ്ഞു.
കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിന് ആത്മാർത്ഥതയില്ലെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.