കണ്ണൂർ: യൂത്ത് കോൺഗ്രസ് നടത്തുന്നത് കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘർഷമെന്ന പദം ഇതിന് ഉപയോഗിക്കുന്നതിൽ അർഥമില്ല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ. ഇത് കൂടുതൽ അക്രമത്തിന് ആഹ്വാനം കൂടിയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ നേടിയ നവകേരള സദസിൻ്റെ സമാപനത്തിലേക്ക് നീങ്ങുകയാണ്. അതിൻ്റെ വിജയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് അക്രമത്തിലേക്ക് നീങ്ങിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസിന് പിന്നാലെ കെഎസ്യു ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക അക്രമം. വകേരള സദസ്സിന് മുന്നോടിയായി വെച്ച പ്രചരണ ബോർഡുകൾ കെഎസ്യുക്കാർ നശിപ്പിച്ചു. പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞു. CITU തൊഴിലാളികൾക്ക് നേരെയും കെഎസ്യു അക്രമം അഴിച്ചു വിട്ടു.