തിരുവനന്തപുരം: ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങൾ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തിൽ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും.