മലയാള മനോരമ നടത്തിപ്പുകാരും പിതാമഹന്മാരും തുടർച്ചയായി തന്തയ്ക്കു വിളി കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അതിന് മികച്ച ഒരു ഉത്തരം നൽകിയിട്ടുണ്ട് തിരുവനന്തപുരത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ എം ബി സന്തോഷ്. തങ്ങളുടെ വിരൽത്തുമ്പിലാണ് ഭൂഗോളം കറങ്ങുന്നതെന്ന ചിന്തയാണ് മനോരമക്കാരുടെ പ്രധാന പ്രശ്നം. ഇവരുടെ തറവഴിത്തരം സാധാരണയായി സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളാണ് തുറന്നു കാട്ടാറുള്ളത്. ഇപ്പോഴിതാ സഹികെട്ട് മുതിർന്ന മാധ്യമ പ്രവർത്തകർക്ക് തന്നെ രംഗത്തിറങ്ങേണ്ടി വരുന്നു. മൂന്ന് പതിറ്റാണ്ടോളമായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തനം നടത്തിവരികയാണ് കേരള കൗമുദിയുടെ തലസ്ഥാന ബ്യൂറോ ചീഫ് കൂടിയായിരുന്ന എം ബി സന്തോഷ്. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പ്രതികരണം മനോരമക്കു മാത്രമല്ല, സകല മാപ്രകൾക്കുമുള്ള മറുപടിയാണ് .
സന്തോഷ് എം ബിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
“ബുധനാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സഹകരണനിയമത്തിൽ വരുത്തിയ ഭേദഗതി ഉൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദമായി മറുപടി പറഞ്ഞത് ലോകം മുഴുവൻ തത്സമയം കേട്ടതാണ്.’സഹകരണഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകൾ ഇത്തവണ പാസാക്കിയതുമാത്രമല്ല, കഴിഞ്ഞ സമ്മേളനങ്ങളിൽ നിയമസഭ അംഗീകരിച്ചതുൾപ്പെടെയുള്ള ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലല്ലോ’എന്ന ചോദ്യം അങ്ങനെയാണുണ്ടായത്. അത് ‘അനവസരത്തിൽ വന്നുവീണു’എന്നു കണ്ടെത്തിയത് ‘മലയാള മനോരമ’യിലെ ലേഖകൻ ശ്രീ.ജോജി സൈമണാണ്. ഒന്നാം പേജിലാണ് പുമാൻറെ സാഹിത്യം. കഴിഞ്ഞ പത്തുമുപ്പതുകൊല്ലമായി മാധ്യമപ്രവർത്തനം നടത്തുകയാണെങ്കിലും ഈ പുംഗവൻറെ ‘അവസര’സർട്ടിഫിക്കറ്റുണ്ടെങ്കിലേ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാവൂ എന്നറിയില്ലായിരുന്നു, സർ…ഇത്തവണ മാത്രമല്ല, ഏഴുമാസത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലും ഒരു ചോദ്യം ചോദിച്ചിരുന്നു. അതിനുകൂടി അവസര സർട്ടിഫിക്കറ്റുതന്ന് പുരുഷു അനുഗ്രഹിക്കുമോ?
‘മനോരമ’യിൽ വിവരമുള്ളവർ ഇപ്പോഴും ശേഷിക്കുന്നു എന്നതിൻറെ തെളിവാണ് കരുവന്നൂരിനെക്കാൾ പ്രാധാന്യത്തിൽ ‘ഗവർണർ – സർക്കാർ പോര് സുപ്രീംകോടതിയിലേയ്ക്ക് ‘ എന്ന തലക്കെട്ടിൽ ‘അനവരത്തിൽ വന്നുവീണ’ആ വാർത്ത അച്ചടിച്ചുവന്നത്.
ലോകം മുഴുവൻ തത്സമയം വാർത്താസമ്മേളനം കാണുകയും ജനം നേരിട്ട് വിലയിരുത്തുകയും ചെയ്യുമ്പോഴാണ് ചിലർ ‘തോൽപ്പറിയത്തര’ങ്ങളുമായി വന്ന് ‘ഉത്തരം താങ്ങുന്ന പല്ലി’കളായി ഇന്നത്തെ ‘മാപ്ര’പ്രയോഗത്തിന് അർഹരാണെന്ന് സ്വയം പ്രഖ്യാപിക്കുന്നത്.ഓരോരുത്തരും മാധ്യമ പ്രവർത്തകരായി മാറുന്ന ഈ സോഷ്യൽ മീഡിയാ കാലയളവിൽ അച്ചടിമഷി ഉണങ്ങുംമുമ്പ് ഇത്തരം നിക്ഷിപ്തതാല്പര്യം – വ്യാജവാർത്തകൾ വലിച്ചുകീറി ഒട്ടിച്ചിട്ടും മൂഢസ്വർഗങ്ങളിൽ തുടരുന്നവരെപ്പറ്റി എന്തുപറയാൻ?
ഒന്നുകൂടി പറയട്ടെ:കരുവന്നൂരിലെ നിക്ഷേപത്തട്ടിപ്പിൻറെ പേരിലെ ആവേശം നല്ലതാണ്. കേരളത്തിലെ നിക്ഷേപത്തട്ടിപ്പുകളുടെ ചരിത്രം അന്വേഷിച്ചുപോയാൽ എവിടെ എത്തിനിൽക്കും എന്നറിയില്ലെങ്കിൽ അടുത്തിരിക്കുന്ന സഹപ്രവർത്തകരോട് ചോദിച്ചാൽ അവർ പറഞ്ഞുതരും. ചിലരെ നിയമിച്ചതിൻറെ പേരിൽ നിയമനോത്തരവിൽ ഒപ്പിട്ടവർമാത്രമല്ല, അവരുടെ പിതാമഹരും തന്തയ്ക്കുവിളി കേൾക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നതിൻറെ ഉത്തരം ഇതിനപ്പുറം വേണോ?”