മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപ പരാമർശത്തിൽ കെ എം ഷാജിയെ ന്യായീകരിച്ച് വനിതാ ലീഗ്. ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ് പറഞ്ഞു.
“സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. വാക്കുകൾ വളച്ചൊടിച്ച വനിതാ കമീഷനെതിരെയാണ് കേസെടുക്കേണ്ടതെന്നും ഷാജിത പറഞ്ഞു.
അന്തോം കുന്തോം തിരിയാത്ത ഒരു സാധനമാണ് ഇപ്പോൾ കേരളത്തിൽ ആരോഗ്യവകുപ്പിൻ്റെ തലപ്പത്തുളള മന്ത്രി എന്നായിരുന്നു കെഎം ഷാജിയുടെ അധിക്ഷേപം. വാചകമടിച്ചും മുഖ്യമന്ത്രിയെ സ്തുതിച്ചും നടക്കാമെന്നല്ലാതെ അവർക്ക് ഒന്നിനും കഴിയില്ല. ഈ കപ്പൽ കുലുങ്ങില്ല സർ എന്ന പ്രസംഗത്തിന് കിട്ടിയ സമ്മാനമാണ് ആരോഗ്യമന്ത്രി സ്ഥാനം എന്നും വീണാ ജോർജിന് എന്താണ് യോഗ്യത എന്നുമാണ് കെ എം ഷാജി മന്ത്രി വീണാ ജോർജിനെ പരിഹസിച്ചത്.