കൊച്ചി: എസ്എഫ്ഐ നേതാവ് പിഎം ആര് ഷോയ്ക്കെതിരെ മാര്ക്ക്ലിസ്റ്റ് വിവാദം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹരജിയുമായെത്തിയ ഏഷ്യാനെറ്റ് ലേഖികക്ക് കോടതിയുടെ പ്രഹരം. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന്റെ ആവശ്യം ഹൈക്കോടതി തളളി.
അന്വേഷണവുമായി സഹകരിച്ചേ പറ്റൂ എന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അഖില നന്ദകുമാറിനോട് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ പ്രസിഡന്റാണെങ്കില്‍ പോലും ഇളവ് നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
വെബ് സൈറ്റിലെ സാങ്കേതിക പിഴവ് ഉപയോഗപ്പെടുത്തി എസ്എഫ്ഐയെ കരിവാരിത്തേക്കാന്‍ ഏഷ്യാനെറ്റ് ലേഖികയുടെയും കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ളവരുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്.