ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ നിർമ്മിച്ച ഇ എം നസീറിന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൻ്റെ അംഗീകാരം. കോൺഗ്രസ് സൈബർ സെല്ലിൻ്റെ ആലപ്പുഴ കൺവീനർ ആയിട്ടാണ് ഇഎം നസീറിനെ തിരഞ്ഞെടുത്തത്. അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ നസീറടക്കം എട്ട് പേരാണ് അറസ്റ്റിലായത്.
നേരത്തെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായാണ് നിഖിൽ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.