തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിൻ്റെ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ്, 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ഇത്തരം കാര്യങ്ങള്‍, വിശദ പഠനം ആവശ്യമാണ്. ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
2016 ല്‍ നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥയിലുണ്ടായ തകര്‍ച്ച നാമെല്ലാവരും കണ്ടതാണ്. 8% ത്തിലധികം ഉണ്ടായിരുന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മൂന്നുവര്‍ഷംകൊണ്ട് 5 % ത്തിലേക്ക് താഴുകയുണ്ടായി. കള്ളപ്പണം ഇല്ലാതാക്കാന്‍ ആ നടപടി ഉപകരിച്ചില്ല എന്നുമാത്രമല്ല ജനങ്ങളാകെ ബുദ്ധിമുട്ടിലാവുകയും ചെയ്തു.
ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കറന്‍സികളുടെയും വിവിധ സംവിധാനങ്ങളുടെയും വിശ്വാസ്യത വളരെ പ്രധാനമാണ്. അതാണ് ഇത്തരം തീരുമാനങ്ങളിലൂടെ ഇല്ലാതാകുന്നതെന്ന് മന്ത്രി പറഞ്ഞു.