തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ഗ്രിവൻസ് പോർട്ടൽ ലോഞ്ച് ചെയ്തു. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയിൽ എടുത്ത നടപടികളും അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച വീഡിയോയും ഫോട്ടോയും അപ് ലോഡ് ചെയ്യാനും കഴിയും.
എങ്ങനെ പരാതിപ്പെടണം?
ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിൻ്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിപ്പോർട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകൾ കാണാം. ആദ്യമായി രജിസ്റ്റർ ചെയ്യണം. രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ഒടിപി എടുക്കുക. തുടർന്ന് പേര്, ഒടിപി എന്നിവ നൽകുമ്പോൾ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാനുള്ള പേജ് വരും.
അതിൽ ജില്ല, സർക്കിൾ, സ്ഥാപനത്തിൻ്റെ പേര്, ലൊക്കേഷൻ, ലാൻഡ്മാർക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങൾ എന്നിവ നൽകണം. തുടർന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കിൽ നോ ഐക്കൺ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം. ഹോം പേജിലെ മൈ കംപ്ലൈൻസിലൂടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും അറിയാനാകും.