തിരുവനന്തപുരം: എഴുകോൺ ഇ എസ് ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ സർജിക്കൽ സാമഗ്രി വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. സംഭവത്തിൽ എഴുകോൺ ഇ എസ് ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടാൻ മന്ത്രി വി ശിവൻകുട്ടി തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജിത് കുമാറിന് നിർദ്ദേശം നൽകി. ഇഎസ്ഐ കോർപ്പറേഷൻ കേന്ദ്രസർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കോർപ്പറേഷന് കീഴിൽ വരുന്ന ആശുപത്രിയാണ് എഴുകോണിലേത്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പരിമിതികൾ ഉണ്ട്.
സംഭവം ദൗർഭാഗ്യകരമാണെന്നും കേന്ദ്രസർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.