തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലും തണ്ണീർപ്പന്തൽ ഒരുക്കും. ഉഷ്ണതരംഗത്തിൻ്റെയും സൂര്യാഘാതത്തിൻ്റെയും സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണിതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. എല്ലാ സഹകരണസംഘങ്ങളും തണ്ണീർ പന്തലുകൾ ഒരുക്കണമെന്ന് ഇന്ന് ചേർന്ന സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരുടെയും ഉദ്യാഗസ്ഥരുടെയും ഓൺലൈൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും, വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കണം. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ മുൻനിരയിൽ നിന്ന അതേ നിലയിലാണ് ഈ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആർഎസ് എന്നിവ കരുതണം. അടുത്ത 15 ദിവസത്തിനുള്ളിൽ തണ്ണീർപ്പന്തൽ തുടങ്ങണമെന്നും മന്ത്രി നിർദേശിച്ചു.