തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ത്രിപുരയിൽ കാലുകുത്താതിരുന്നതെന്തു കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കോൺഗ്രസ് ബിജെപിയായി മാറിയതുകൊണ്ടാണ് ത്രിപുരയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വന്നതെന്ന് റിയാസ് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ തവണ ത്രിപുര തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടർമാർ കോൺഗ്രസിൽ നിന്ന് മാറി ബിജെപിക്ക് വോട്ടുചെയ്തു.
കോണ്‍ഗ്രസിൻ്റെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ബിജെപിയിലേയ്ക്ക് പോയവര്‍, കോണ്‍ഗ്രസിൻ്റെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ബിജെപിയായവര്, അവരെ തിരിച്ചു കൊണ്ടുവരേണ്ട ശക്തമായ ക്യാമ്പയിന് നടത്തേണ്ട ഘട്ടത്തില്‍ ത്രിപുരയില്‍ കാലുകുത്താന്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ തയ്യാറായില്ല. ബിജെപി വിരുദ്ധ ക്യാമ്പയിന് ശരിയായ അര്‍ത്ഥത്തിലല്ല കോണ്‍ഗ്രസ് ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.