ജമാ അത്തെ ഇസ്ലാമി – ആർ എസ് എസ് ചർച്ച വ്യക്തമാക്കുന്നത് കോൺഗ്രസ്സ്-ലീഗ് നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർഎസ്എസുമായി ചർച്ച നടത്തിയതിന് ഞങ്ങൾക്ക് എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന് ഗുഡ്സർട്ടിഫിക്കറ്റ് നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ വംശഹത്യക്ക് വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത് കുഴപ്പമാണുള്ളത് എന്നാണ് വിഡി സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെപിസിസിയുടെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്.