മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭിക്കും. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങൾക്കാണ് പലിശവർദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന.
“സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കിൽ ആകർഷണീയമായ വർധനവ് വന്നിരിക്കുന്നത്. 9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതിൽ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിൻ്റെ ലക്ഷ്യം.
യോഗത്തിൽ സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ സുഭാഷ്, കേരളബാങ്ക് സി.ഇ ഒ രാജൻ എന്നിവർ പങ്കെടുത്തു.
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ
പുതുക്കിയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 6.00%
• 46 ദിവസം മുതൽ 90 ദിവസം വരെ 6 .50%
• 91 ദിവസം മുതൽ 179 ദിവസം വരെ 7 .00 %
• 180 ദിവസം മുതൽ 364 ദിവസം വരെ 7.25 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 5.50 ശതമാനം
• 46 ദിവസം മുതൽ 90 ദിവസം വരെ 6 .00 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7.25 %
• രണ്ടു വർഷത്തിൽ കൂടുതൽ 7.00 %
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ
നിലവിലുണ്ടായിരുന്ന പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 5.50%
• 46 ദിവസം മുതൽ 90 ദിവസം വരെ 6 %
• 91 ദിവസം മുതൽ 179 ദിവസം വരെ 6.50%
• 180 ദിവസം മുതൽ 364 ദിവസം വരെ 6.75 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 7. 75 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75 %
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 5 .00%
• 46 ദിവസം മുതൽ 90 ദിവസം വരെ 5.50 %
• 91 ദിവസം മുതൽ 179 ദിവസം വരെ 5.75 %
• 180 ദിവസം മുതൽ 364 ദിവസം വരെ 6.25 %
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 6.75 %
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 6.75 %