പരാതി പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തി; ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് കാണിച്ചു നൽകിയ പരാതി പിൻവലിപ്പിക്കാൻ പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ അലക്സ് വി ചാണ്ടി. പരാതി പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളാണ് പലരെ കൊണ്ടും സമ്മർദ്ദം ചെലുത്തിയത്. കഴിഞ്ഞ ദിവസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിദഗ്ധചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രംഗത്തെത്തിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed