ഗുജറാത്ത് കലാപം അടഞ്ഞ അധ്യായമാണെന്ന് ശശി തരൂർ എം പി. സുപ്രീം കോടതി വിധിയോടെ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവസാനിച്ചു. ഈ വിഷയത്തെ ഇത്ര വലുതാക്കേണ്ടായിരുന്നു. രാജ്യത്ത് വേറെ പലവിഷയങ്ങളുമുണ്ട്. പണ്ട് നടന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
കോൺഗ്രസിൻ്റെ നീലപാട് കോൺഗ്രസിനോട് ചോദിക്കണം. താൻ കോൺഗ്രസിൻ്റെ വക്താവല്ല. അനിൽ ആന്റണിയോട് താൻ സംസാരിച്ചിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.