നോട്ടു നിരോധനം സാമ്പത്തികമായി രാജ്യത്തെ തകർക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട് നിരോധനം സംബന്ധിച്ച സുപ്രിം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രിം കോടതി വിധിയിൽ ഭിന്ന വിധിയും ഉണ്ട്. സുപ്രിം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല. വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്.
നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്. ഇനി അത്തരം നടപടികൾ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.