ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്(എച്ച്.എൽ.എൽ) വിറ്റഴിക്കാതെ സംസ്ഥാന സർക്കാരിന് നൽകണമെന്ന് എ.എ. റഹീം എം.പി. പാർലമെന്റിൽ. എച്ച്.എൽ.എല്ലിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയും സ്വത്തുക്കളും കേരളത്തിന് തിരികെ നൽകണമെന്നും അല്ലെങ്കിൽ സംസ്ഥാനത്തെ ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പർലമെന്റിൽ ഉന്നയിച്ചു.
‘രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വിറ്റഴിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യരുത്. പൊതുമേഖലയുടെ പുരോഗതി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിലാണ് കേരളത്തിലെ എച്ച്.എൽ.എൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
ആ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്രത്തിൻ്റെ കൈവശം വെക്കാത്ത സംസ്ഥാനത്തിൻ്റെ പൊതുമേഖലാ യൂണിറ്റായി (പി.എസ്.യു) എച്ച്.എൽ.എൽ നിലനിർത്താൻ കേരളത്തിന് അവകാശമുണ്ട്, എ.എ. റഹീം എം.പി പറഞ്ഞു.