പിള്ളേര് കളിക്കരുത്; ഗവർണർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ സ്ഥാനത്തിരുന്നുകൊണ്ട് പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി. വ്യക്തിയെ ഇഷ്ടമല്ലാത്തതിനാല്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേരളാ സര്‍വകലാശാല സെനറ്റില്‍ നിന്ന് പുറത്താക്കിയ 15 അംഗങ്ങളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.