സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്; സജി ചെറിയാൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പ്രതിപക്ഷം കുളം കലക്കി മീൻ പിടിക്കുകയാണെന്ന് സജി ചെറിയാൻ. തുറമുഖ നിർമ്മാണം തുടരണോ നിർത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തിൽ സഭയിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ എം വിൻസന്റ് എംഎൽഎയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വികസനത്തിൻ്റെ പേരിൽ നാടിൻ്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാൽ ദുബായ് … Continue reading സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്; സജി ചെറിയാൻ