പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞാഞ്ഞടിച്ച് ശശി തരൂർ എം പി. കേരളത്തിലെ എല്ലായിടത്തും പരുപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവെന്ന് ശശി തരൂർ. കേരളത്തിൽ എമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് മൂന്ന് തവണ തന്നോട് ആവശ്യപ്പെട്ടു. അറിയിച്ച തീയതിയും സമയവും തൻ്റെ പക്കലുണ്ടന്നും തരൂർ പറഞ്ഞു. 14 വർഷമായി ചെയ്തിരുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിട്ടില്ല എന്നും താൻ ഒരു വിഭാഗത്തിലും അംഗമല്ലന്നും ശശി തരൂർ. എയും ഐയും അല്ല ഇനി ഒന്നിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഡി.സി.സി.പ്രസ്ഡിൻ്റെനെ അറിയിച്ച തെളിവ് തൻ്റെ പക്കൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു .
നേരത്തെ ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തെത്തിയിരുന്നു. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നൽകുന്നവർ മറുപടി പറയണമെന്ന് അദ്ദേഹം പ്രതികരിച്ചു.