തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാർച്ചിൽ പോലീസ് കേസെടുത്തു. സംസ്ഥാന അധ്യക്ഷ കെ പി ശശികല അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും പൊതു ഗതാഗതം തടസപ്പെടുത്തിയത്തിനുമാണ് കേസ്. കെ പി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെയും പ്രതിചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പോലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാർച്ച് നടത്തിയത്.
അതേസമയം വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്.
‘വർഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും ശ്രമിച്ചു’; തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്