മഴക്കാലമായാൽ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാർ. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ് വർധിപ്പിച്ച് ഗുണനിലവാരം ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്. ഇതിൽ അപ്പർ കുട്ടനാട് മേഖലയിൽ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി – കളർകോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
‘റോഡിൻ്റെ അടിത്തറ ജൈവഉൽപന്നമായ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിംഗ് പ്രവൃത്തി നടത്തുകയുമാണ് ചെയ്യുന്നത്. 21 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ 14 റോഡുകളുടെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിംഗ്, സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ എന്നീ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:-
കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാടൻ റോഡുകൾ മഴക്കാലമായാൽ ഗതാഗതസൗകര്യത്തിൻ്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാർ. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിച്ച് ഗുണനിലവാരം ഉയർത്തുന്നതിനും കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് റോഡുകളുടെ നിർമാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്. ഇതിൽ, അപ്പർ കുട്ടനാട് മേഖലയിൽ 30 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന തോട്ടപ്പള്ളി – കളർകോട് കണക്ടിവിറ്റി റോഡുകളുടെ നവീകരണം അതിവേഗം പുരോഗമിക്കുകയാണ്.
റോഡിൻ്റെ അടിത്തറ ജൈവഉൽപന്നമായ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിംഗ് പ്രവൃത്തി നടത്തുകയുമാണ് ചെയ്യുന്നത്. 21 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ 14 റോഡുകളുടെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിംഗ്, സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ എന്നീ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ആകെ 85 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.
അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് ആലപ്പുഴ നഗരത്തിലേക്കും, മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേയ്ക്കും വേഗത്തിൽ എത്തിച്ചേരുവാൻ സഹായകരമാണ് ഈ പദ്ധതി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക കാർഷിക മേഖലയായ കരുമാടി, മുക്കവലയ്ക്കൽ, മൂന്നുമൂല, മേലാത്തുംകരി, തെക്കേ മേലാത്തുംകരി എന്നീ പ്രദേശങ്ങളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകൾ. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാകുന്ന മികച്ച രീതിയിലുള്ള റോഡുകൾ ഉറപ്പാക്കുന്നതിനൊപ്പം ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചുള്ള പരമ്പരാഗത വ്യവസായമായ കയർ മേഖലയേയും കയർ തൊഴിലാളികളേയും കൈപിടിച്ചുയർത്താനുള്ള ശ്രമംകൂടിയാണ് ഭൂവസ്ത്രത്തിൻ്റെ വ്യാപകമായ ഉപയോഗത്തിലൂടെ സർക്കാർ ചെയ്യുന്നത്.
മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി
ഒരു വര്‍ഷം നാല് കോടി; പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ ഏറ്റെടുത്ത് മലയാളികള്‍
കഴക്കൂട്ടം മേൽപ്പാലം നവംബർ 15ന് തുറക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്