സിപിഎം നേതാവിനെ കൊന്ന ആർഎസ്എസ് നേതാവിനെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു
സിപിഎം നേതാവ് ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒന്നാം പ്രതി കെ എൽ രാജേഷിനെയാണ് കെഎസ്ആർടിസി പിരിച്ചു വിട്ടത്. രാജേഷ് തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്‌പെക്ടറായിരുന്നു. നേരത്തെ ഇയാളെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തിരുന്നു. കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, അച്ചടക്കലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിപിഎം നേതാവ് … Continue reading സിപിഎം നേതാവിനെ കൊന്ന ആർഎസ്എസ് നേതാവിനെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed