35 പോലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർ രാജ്യസ്‌നേഹികളാണോ?; കെടി ജലീൽ

മന്ത്രി വി അബ്ദുറഹിമാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കെടി ജലീൽ. 35 പോലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധരെ രാജ്യസ്‌നേഹികളെന്നാണോ മന്ത്രി വിളിക്കേണ്ടതെന്ന് ജലീൽ ചോദിച്ചു. പരാമർശം തികഞ്ഞ ധിക്കാരമാണെന്നും ജലീൽ കൂട്ടിച്ചേർത്തു. മന്ത്രി സംസാരിച്ചത് നാടിന് വേണ്ടിയാണ്. വികസന പദ്ധതികൾ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയവരുടെ തനിനിറം ആരും കാണാതെ പോകരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ ഫിഷറീസ് മന്ത്രി ബാബുവിൻ്റെയും സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ നടപ്പിലാക്കുക മാത്രമാണ് മന്ത്രി … Continue reading 35 പോലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധർ രാജ്യസ്‌നേഹികളാണോ?; കെടി ജലീൽ