‘ആളുകളെ വില കുറച്ച് കണ്ടാൽ മെസിക്ക് പറ്റിയത് പറ്റും’; സതീശനെ തള്ളി കെ മുരളീധരൻ

കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ മുരളീധരൻ എം പി. ശശി തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്നും തരൂരിൻ്റെ സന്ദർശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ എല്ലാ പൊതു പരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാർ തമ്മിൽ കാണുമ്പോൾ കാലാവസ്ഥ വ്യതിയാനമല്ല ചർച്ച ചെയ്യുന്നത്. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കൽ അല്ല തരൂരിൻ്റെ ലക്ഷ്യം. തരൂരിനെ എതിർത്ത് എതിരാളികൾക്ക് ആയുധം കൊടുക്കരുതെന്നും … Continue reading ‘ആളുകളെ വില കുറച്ച് കണ്ടാൽ മെസിക്ക് പറ്റിയത് പറ്റും’; സതീശനെ തള്ളി കെ മുരളീധരൻ