കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ല; തരൂരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരായാലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ഒരു തരത്തിലുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷൻ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയും രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചത്. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. … Continue reading കോൺഗ്രസിൽ സമാന്തര പ്രവർത്തനം അനുവദിക്കില്ല; തരൂരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷനേതാവ്