വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രാജ്യത്ത് നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാവായ അബ്ദുൾ കരിമിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ഇയാൾ വേങ്ങര സ്വദേശിയാണ്. മലപ്പുറം വേങ്ങരയിലാണ് സംഭവം.
കഴിഞ്ഞമാസമാണ് സംഭവം സംഭവം നടന്നത്. കഴിഞ്ഞ ദിവസം അബ്ദുൾ കരീമിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി വിദ്യാർത്ഥിനി അധ്യാപികയോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് അധ്യാപികയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ കേസെടുത്ത മലപ്പുറം വനിതാ പോലീസ് ഇൻസ്പെക്ടറാണ് അബ്ദുൾ കരീമിനെ കസ്റ്റഡിയിലെടുത്തത്. പിഎഫ്ഐയുടെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് ആയിരുന്നു അബ്ദുൽ കരീം. ക്ലാസിലെ വിദ്യാർത്ഥിനികളോടാണ് ഇയാൾ മോശമായി പെരുമാറിയത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറഞ്ഞു. ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികളോടാണ് അബ്ദുൾ കരീം മോശമായി പെരുമാറിയത്.
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കെ പി എസ് ടി എ സംസ്ഥാന നേതാവിനെതിരെ പരാതി