തൃശൂർ: പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. കൗൺസിലിംഗിലാണ് പ്ലസ് വൺകാരൻ പീഡന വിവരം വെളിപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ 37 കാരിയായ അധ്യാപികയെ അറസ്റ്റു ചെയ്തു. മാനസികപ്രശ്നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. കൗൺസിലറുടെ അടുത്ത് മാനസികപ്രശ്നത്തിൻ്റെ കാരണം കുട്ടി പറഞ്ഞു. കൗൺസിലർ ഉടൻ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. വിവരം പിന്നീട് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഏറെ നാളായി ഇത്തരം പ്രവൃത്തിയുണ്ടായെന്നാണ് ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുട്ടി പറഞ്ഞത് ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു.
പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നാണ് ഇവർ അറസ്റ്റിലായത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് അധ്യാപിക. കൊവിഡ് കാലത്താണ് ടീച്ചർ ട്യൂഷൻ തുടങ്ങിയത്. അധ്യാപികയുടെ വസതിയിൽ വിദ്യാർത്ഥികൾക്കു സൽക്കാരം നടത്തിയതിനിടെയാണു കുട്ടിക്കു മദ്യം വിളമ്പിയത്. പോക്സോ കേസ് ആയതിനാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് പൊലീസ് നിർദേശം.
‘32,000 പെൺകുട്ടികളെ ഐഎസിൽ ലൈംഗിക അടിമകളാക്കി’; ‘കേരള സ്റ്റോറി’; ഹിന്ദി സിനിമ ടീസറിനെതിരെ പരാതി