കണ്ണൂരില്‍ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു; മകന്‍റെ നില ഗുരുതരം

കണ്ണൂരിൽ കാറ് കിണറിലേക്ക് വീണ് ഒരാൾ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി ആണ് മരിച്ചത്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. രാവിലെ 10.15നാണ് അപകടം. നിയന്ത്രണം നഷ്ടമായി കിണർ ഭിത്തി തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ പരുക്കേറ്റ മകൻ ബിൻസ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.