ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി

ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. തൻ്റെ പ്രീതിക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവർണറുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി … Continue reading ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി