വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കെ പി എസ് ടി എ സംസ്ഥാന നേതാവിനെതിരെ പരാതി

കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് പാല ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. കോൺഗ്രസ് അധ്യാപക സംഘടനയായ കെ പി എസ് ടി എയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ കെ ഹസ്സൻ മാസ്റ്റർക്കെതിരെയാണ് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ ലൈംഗീകമായി ചൂഷണം ചെയ്തത്. കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനികൾ അധ്യാപികയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി. പൊലീസ് വിദ്യാർത്ഥിനികളുടെ മൊഴി … Continue reading വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; കെ പി എസ് ടി എ സംസ്ഥാന നേതാവിനെതിരെ പരാതി