എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണം; ഹൈക്കോടതി

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസമാകുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. എൽദോസിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ് രീതി. കസ്റ്റഡിയിൽ … Continue reading എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണം; ഹൈക്കോടതി