ഒരു വര്‍ഷം നാല് കോടി; പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ ഏറ്റെടുത്ത് മലയാളികള്‍
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയതിലൂടെ ഒരു വര്‍ഷംകൊണ്ട് നേടിയത് നാല് കോടിയോളം രൂപയുടെ വരുമാനം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 നവംബര്‍ മാസം ഒന്നാം തീയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നത്. അര ലക്ഷത്തിലധികം പേര്‍ ഓണ്‍ലൈനിലൂടെ റൂം ബുക്ക് ചെയ്തു. കുറഞ്ഞ ചെലവില്‍ മികച്ച താമസസൗകര്യം ജനങ്ങള്‍ക്ക് നല്‍കാനായെന്നും മന്ത്രി പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed