ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
അപ്പീല്‍ നല്കാന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി മുതിര്‍ന്ന അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചത്.
വധശ്രമക്കേസിലും ബലാത്സംഗക്കേസിലും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഇത് പരിഗണിക്കാതെയാണ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും കോടതിയെ അറിയിക്കും.