എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനും കേസെടുത്തു

ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. സെപ്റ്റംബർ പതിനാലിന് കോവളത്ത് വച്ചാണ് എംഎൽഎ യുവതിയെ വധിക്കാൻ ശ്രമിച്ചത്. കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തൻ്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഓടി … Continue reading എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനും കേസെടുത്തു