എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും. പരാതിക്കാരിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിലാണ് നടപടി. കേസ് ഒതുക്കി തീർക്കാൻ 30 ലക്ഷം രൂപ നൽകാൻ ശ്രമിച്ചെന്നാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം. വ്യാഴാഴ്ച എംഎൽഎക്കെതിരെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിരുന്നു. നേരത്തെ യുവതിയുടെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എംഎൽഎയ്‌ക്കെതിരെ കോവളം പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ വൈകാതെ എൽദോസ് കുന്നപ്പിള്ളിയെ പോലീസ് അറസ്റ്റ് … Continue reading എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും