വടക്കാഞ്ചേരി അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്‌കൂൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്‌സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. സ്‌കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണം. വടക്കഞ്ചേരി അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. … Continue reading വടക്കാഞ്ചേരി അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed