വടക്കാഞ്ചേരി വാഹനാപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഗതാഗത, പോലീസ് വകുപ്പുകൾക്കാണ് നിർദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകണം. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ച കോടതി ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ചോദിച്ചു. … Continue reading വടക്കാഞ്ചേരി വാഹനാപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed