കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാര്‍ഗനിര്‍ദേശം ലംഘിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചാണ് സുധാകരന് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഖാര്ഗെയ്ക്കൊപ്പമാണെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, പി സി സി അധ്യക്ഷന്മാര്, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കായി പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. പ്രചാരണം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ പദവി രാജിവയ്ക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ നിര്‍ദേശത്തിന് വിരുദ്ധമായാണ് സുധാകരന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചത്.
.