പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങൾ; മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ മുഴുവൻ കേസിലും പ്രതിചേർക്കണമെന്ന് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിചേർക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎഫ്ഐക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഹർത്താൽ ആഹ്വാനം ചെയ്തതിന് പിന്നാലെ സർക്കാർ കർശന നടപടിയുമായി മുന്നോട്ടു പോയതോടെ അബ്ദുൾ സത്താർ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ അക്രമം അഴിച്ചുവിട്ടവർക്ക് നഷ്ടപരിഹാരം കെട്ടിവച്ചാൽ … Continue reading പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങൾ; മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ മുഴുവൻ കേസിലും പ്രതിചേർക്കണമെന്ന് ഹൈക്കോടതി