ഇന്ത്യയിൽ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമമ്മദ് റിയാസ്. ചെറിയ റോഡ് തകർച്ചകളെ പർവ്വതീകരിച്ചു ചർച്ച നടത്തുന്നതിനാലാണ് നല്ല റോഡുകൾ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയിൽ തൃക്കണ്ണമംഗൽ-പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനമാണ് റോഡുകളുടെ തകർച്ചയ്ക്ക് കാരണം. അതിനാൽ റോഡ് സുരക്ഷയ്ക്ക് പ്രത്യേകം സംവിധാനം ഒരുക്കാനാണ് തീരുമാനം. ഭൂരിപക്ഷം പ്രവൃത്തികളും വളരെ നല്ല രീതിയിൽ ചെയ്യാനായി ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകൾ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവൃത്തികൾ കെട്ടിടം, പാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചു. പ്രധാന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.