എറണാകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കോൺഗ്രസ് നേതാവ് ഡോക്ടറെ ഭീഷണിപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകാൻ വിസമ്മതിച്ച കോതമംഗലം വെൽകെയർ ഹോസ്പിറ്റൽ ഉടമ ഡോക്ടർ ജോർജിനെയാണ് ഭീക്ഷണി പെടുത്തിയത്. കീരംപാറ കോൺഗ്രസ് പ്രാദേശിക നേതാവും ഭാരത് ജോഡോ യാത്ര അംഗവുമായ അജി എൽദോസാണ് ഹോസ്പിറ്റൽ ഉടമയെ ഭീക്ഷണി പെടുത്തിയത്.
സംഭാവന നൽകിയില്ലെങ്കിൽ അതിൻ്റെ ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു കോൺഗ്രസ് നേതാവിൻ്റെ ഭീക്ഷണി. എൻ്റെ കെയർ ഓഫിൽ പത്തു പതിനഞ്ചുപേർ സ്ഥിരം ഹോസ്പിറ്റലിൽ വരാറുണ്ടന്നും അത് ഞാൻ ഇല്ലാതാകുമെന്നും അജി പറഞ്ഞു. താന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി ഇരുന്ന സമയത്താണ് കീരംപാറ ഐശ്വര്യ ഹോസ്പിറ്റല്‍ പൂട്ടിപ്പോയതെന്നും ഭീഷണിപ്പെടുത്തി. ഡോക്ടറെ ഫോണിൽ വിളിച്ചായിരുന്നു അജിയുടെ ഭീക്ഷണി.
നേരത്തെ കൊല്ലം കുന്നിക്കോടലിൽ ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകർത്തിരുന്നു. രണ്ടായിരം രൂപയുടെ രസീത് കടയുടമയായ അനസിന് എഴുതി നൽകിയിരുന്നു. വ്യാഴാഴ്ച പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി. തുടര്‍ന്നാണ് കോണ്‍ഗ്രസുകാര്‍ കടയ്ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയത്.