മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പരിഹാസ്യനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ. രണ്ടു ദിവസത്തെ ‘ഇപ്പോ പൊട്ടിക്കും’ ബില്‍ഡപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ കത്തുകളും നേരത്തെ തന്നെ പുറത്തുവന്ന കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യങ്ങളും മാത്രമായിരുന്നു ഗവര്‍ണര്‍ക്ക് തെളിവുകളെന്ന പേരില്‍ പുറത്തുവിടാനായത്. അസ്വാഭാവികമായ ഒന്നും ഗവര്‍ണര്‍ക്ക് തെളിവുകളായി ഹാജരാക്കാനായില്ല. ഇതിനെ പരിഹസിച്ചാണ് പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുന്നത്.
സ്വപ്ന സുരേഷായിരുന്നു ഭേദമെന്നും, ഇതാണ് ആ രേഖയെന്ന വിയറ്റ്നാം കോളനിയിലെ പഴയ ശങ്കരാടിയുടെ സിനിമാ സീനടക്കം പങ്കുവച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം.
സ്വപ്ന സുരേഷ് 2 @രാജ് ഭവനെന്നായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നികേഷ് കുമാറിൻ്റെ പരിഹാസം
സ്വപ്ന സുരേഷ് 2 @raajbhavan
— M V Nikesh Kumar (@mvnikeshkumar) September 19, 2022
ചാണകം നന്നായി കലക്കി ഒഴിച്ചാല്‍ ബോഗന്‍ വില്ലയും സീനിയയും എങ്ങിനെ വീടിനകത്ത് നട്ടുവളര്‍ത്താമെന്ന് ഇന്ന് എല്ലാ അരിയാഹാരം കഴിക്കുന്നവര്‍ക്കും മനസ്സിലായെന്നായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗവര്‍ണറുടെ മാനസികനിലയെ കളിയാക്കി രാജ്ഭവനില്‍ നിന്ന് ഊളന്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് നിധിന് നാഥ് എന്ന പ്രൊഫൈല്‍ വഴിയും കാണിച്ചുകൊടുത്തിട്ടുണ്ട്.
https://t21media.com/…/goveronrs-pressmeet-agaisnt-cm…/
2 Comments
Pingback: ആർഎസ്എസ് മേധാവിയെ കണ്ടതിൽ തെറ്റില്ല; മോഹൻ ഭാഗവതുമായുള്ള രഹസ്യകൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവ
Pingback: ഉണ്ടയില്ലാ വെടിയായി ഗവര്‍ണറുടെ ‘തെളിവ്’; പുറത്തുവിട്ടത് പഴയ ചരിത്രകോണ്‍ഗ്രസ് ദൃശ്യങ്ങളും മു