ഭാരത് ജോഡോ യാത്രയ്ക്ക് ചോദിച്ചത് 2000, കൊടുത്തത് 500, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട തല്ലി തകര്‍ത്തു

കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകര്‍ത്തു.  വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് കടയുടമയായ  അനസിന് എഴുതി നല്‍കി. വ്യാഴാഴ്ച പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ … Continue reading ഭാരത് ജോഡോ യാത്രയ്ക്ക് ചോദിച്ചത് 2000, കൊടുത്തത് 500, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട തല്ലി തകര്‍ത്തു