എസ് ജീവൻ കുമാർ എഴുതുന്നു
സത്യം കണ്ടെത്താൻ സോളമനെ സഹായിച്ച തേനീച്ചകളെ പറ്റി കേട്ടിട്ടില്ലേ ? പൂക്കൂടകൾക്ക് മുകളിലേക്ക് മൂളലോടെ പറന്ന് വന്നിരുന്ന സോളമൻ്റെ വിഖ്യാതമായ തേനീച്ചകൾ !!ചില കേസുകൾ തെളിയാൻ ഭാഗ്യം കൂടി വേണമെന്ന് പറഞ്ഞത് ജസ്റ്റിസ് കെ.ടി തോമസ് ആണ്.
AKG സെൻ്റർ ആക്രമണ കേസിലും ഭാഗ്യവും , നിതാന്തമായ പരിശ്രമവും പോലീസിന് തുണയായി എന്നാണ് ഇപ്പോൾ വാർത്തകൾ കാണുമ്പോൾ മനസിലാകുന്നത്
1981 മേയ് 24 നാണ് ഏറ്റുമാനൂർ അമ്പലത്തിലെ നൂറ്റാണ്ടുകൾ പഴക്കം ഉള്ളതും ചരിത്രപ്രസിദ്ധവുമായ മൂല വിഗ്രഹം മോഷണം പോയത്. ശ്രീകോവിൽ കുത്തിതുറക്കാൻ ഉപയോഗിച്ച പാര കുളത്തിൽ നിന്ന് കിട്ടി , കൽപ്പടവിൽ നിന്ന് ഒരു നോട്ട് ബുക്കിൻ്റെ കഷ്ണവും ,അതിൽ ഇങ്ങനെ എഴുതിയിരുന്നു
‘ രമണി സി. STD VII സി ‘
ഏഴാം ക്ലാസിൽ പഠിക്കുന്ന രമണിക്ക് വിഗ്രഹമോഷണവുമായി എന്ത് ബന്ധം ?
പോലീസ് ഉന്നതർ തല പുകഞ്ഞ് ആലോചിച്ചു .കാസർഗോഡ് മുതൽ പാറശാല വരെയുള്ള അന്വേഷണത്തിന് ഒടുവിൽ പോലീസ് പാറശാലയിലെ കൊച്ചു കുഞ്ഞൻ നാടാരുടെ ആകി കടയുടെ മുന്നിലെത്തി. മണ്ണെണ്ണ വാങ്ങാൻ 60 പൈസക്ക് തൻ്റെ നോട്ടുപുസ്തകം വിറ്റു എന്ന കാര്യം പോലീസിന് ബോധ്യപ്പെട്ടത് . ഇതേ കടയിൽ നിന്നാണ് മോഷ്ടാവ് ആയ സ്റ്റീഫൻ കമ്പിപാര വാങ്ങിയത് , കമ്പി പാര പൊതിയാൻ ഉപയോഗിച്ചത് രമണിയുടെ നോട്ടുപുസ്തകവും .
പിന്നാലെ മറ്റൊരു കൊല കേസിൻ്റെ അന്വേഷണത്തിനിടയിൽ പ്രതിയായ സ്റ്റീഫനെ പോലീസ് പിടികൂടി.
ഇതിനോട് സാമ്യം ഉള്ളതാണ് AKG സെൻ്റർ ആക്രമണ കേസിൻ്റെ അന്വേഷണ വഴികളും .
കൊല്ലപ്പെട്ടു എന്ന് പരാതി ലഭിച്ച സുകുമാര കുറുപ്പിൻ്റെ വീട്ടിൻ്റെ അടുക്കളയിൽ നിന്ന് അടിച്ച ചിക്കൻ കറിയുടെ മണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് തോന്നിയ അസ്വഭാവികയാണ് പ്രമാദമായ ചാക്കോ വധക്കേസ് തെളിഞ്ഞത് . കത്തി തീർന്ന ചാരത്തിൽ നിന്ന് പോലും തെളിവുകൾ മാന്തിയെടുക്കുന്ന കേരള പോലീസിൻ്റെ അന്വേഷണ വൈദഗ്യത്തിന് മറ്റൊരു ചൂണ്ടുപലകയാവും AKG സെൻറർ ആക്രമണ കേസും .
ഈ കാലമത്രയുംഇരുട്ടിൽ പതുങ്ങി നിന്ന് ചിരിക്കുന്ന അക്രമിയുടെ ചുണ്ടിലെ ചിരി മാഞ്ഞ് കഴിഞ്ഞു .പോലീസ് തൻ്റെ അടുത്തേക്ക് എത്തിയെന്ന് അറിയുമ്പോൾ ഉള്ള അന്ധാളിപ്പും ,പകപ്പും ഞാനിപ്പോൾ മനകണ്ണിൽ കാണുന്നുണ്ട്. അമ്മയുടെ ഗർഭപാത്രം പോലും തനിക്ക് സുരക്ഷിതമായ ഒളിത്താവളം അല്ലെന്ന് അയാൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.
കുപ്രചരങ്ങൾ നടത്തിയവരോടും ,അതിന് കോറസ് പാടിയവരോടും പറയാനുള്ളത് നന്ദ ഗോപാൽ മാരാർ പണ്ടേ പറഞ്ഞിട്ടുണ്ട്
”ഗ്രഹണം ബാധിച്ചാലും അതിനൊരു സമയം ഉണ്ട് ,സൂര്യൻ ആ കറുത്ത മറ വിട്ട് പുറത്ത് വരും സത്യവും അത് പോലെ തന്നെയാണ് , മൂടിവെക്കാം വളച്ചൊടിക്കാം പക്ഷെ ഒരു നാൾ ഒരിടത്ത് അത് പുറത്ത് വരിക തന്നെ ചെയ്യും ”