തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ച സംഭവം ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മരം മുറിച്ചപ്പോൾ പക്ഷികൾ മരത്തിൽ നിന്ന് വീണ് അരുംകൊല ചെയ്യപ്പെട്ടിരുന്നു ഇതേ തുടർന്നാണ് മന്ത്രി ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മരം മുറിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വയറലായി. മലപ്പുറം തിരൂരങ്ങാടിക്കടുത്തുള്ള വികെ പടിക്ക് സമീപം മരങ്ങള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പ്പെട്ട നീര്‍കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവത്തില്‍ വന്യജീവി സംരക്ഷമ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു.
ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് എൻ്ച്ച്എഐയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു.