യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153 പ്രകാരമുള്ള കുറ്റം ചുമത്തി കേസെടുത്തത്. മുസ്ലീം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലികൊടുക്കുന്നുവെന്ന തലക്കെട്ടില്‍ ആഗസ്റ്റ് 16ന് ഫേസ്ബുക്കിലിട്ട പോസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.