സോളാർ പീഡന കേസിൽ ഐഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. 2012 മെയ് മാസത്തിൽ വേണുഗോപാൽ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് 2012 മെയ്മാസത്തിലാണ് കെ സി വേണുഗോപാൽ പരാതിക്കാരിയെ പീഡിപ്പിച്ചതെന്നും പറയുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. എട്ട് മാസത്തോളമായി സിബിഐ അന്വേഷിക്കുന്ന കേസിൽ വേണുഗോപാലിനെ ഡൽഹിയിൽ വച്ചാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് വച്ച് ചോദ്യം ചെയ്യാനാണ് സിബിഐ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചോദ്യംചെയ്യൽ ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കെസി വേണുഗോപാലുമായി. കേസിൽ കഴിഞ്ഞ വർഷം ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി സിബിഐക്ക് ബന്ധപ്പെട്ട കേസിൽ മൂന്ന് തവണ പരാതിക്കാരിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തത്.