ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രമുള്ള പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് കേന്ദ്രനേതൃത്വം. ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന കുറിപ്പോടുക്കൂടിയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുഖ്യമന്ത്രിയ്ക്കെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ആവർത്തിക്കുമ്പോഴാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണം പിണറായി വിജയൻ അടക്കമുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് നൽകുന്നത്.
മുംബൈയിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ യോഗത്തിന് മുന്നോടിയായാണ് പിണറായി വിജയനെ ഉൾപ്പെടുത്തിയുള്ള പോസ്റ്റർ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടത്. കോൺഗ്രസിൻ്റെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലുകളിൽ പോസ്റ്റർ ലഭ്യമാണ്.